ഫോമാ : "മയൂഖം വേഷവിധാന" മത്സരത്തിന്റെ അവസാന വട്ട മത്സരത്തിൽ 16  മത്സരാർത്ഥികൾ പങ്കെടുക്കും

22nd Jan 22 - FOMAA Secretary
Entertainment Film Fashion
- മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിലും Gvnn ന്യൂസ് ലൈവ് പേജിലും (www.fomaa.gvnnnews.com) തത്സമയം പ്രക്ഷേപണം ചെയ്യും.

ഫോമാ / ന്യൂയോർക്ക് : ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന  "മയൂഖം വേഷവിധാന" മത്സരത്തിന്റെ  അവസാന വട്ട മത്സരങ്ങൾ ജനുവരി 22  നു വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 8 മണിക്ക് നടക്കും. മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിലും Gvnn ന്യൂസ് ലൈവ് പേജിലും (www.fomaa.gvnnnews.com) തത്സമയം പ്രക്ഷേപണം ചെയ്യും.

പ്രാരംഭ മേഖല മത്സരങ്ങളിലൂടെ വിവിധ മേഖലകളിൽ വിജയികളായ അനുപമ ജോസ് (ഫ്ലോറിഡ), ലളിത രാമമൂർത്തി (മിഷിഗൺ), മാലിനി നായർ (ന്യൂജേഴ്‌സി), സ്വീറ്റ് മാത്യു (കാലിഫോർണിയ), ആര്യാ ദേവി വസന്തൻ (ഇന്ത്യാന), അഖിലാ  സാജൻ (ടെക്സാസ്), മധുരിമ  തയ്യിൽ (കാലിഫോർണിയ), പ്രിയങ്ക തോമസ് (ന്യൂയോർക്ക്), അലീഷ്യ നായർ (കാനഡ), ടിഫ്നി സാൽബി (ന്യൂയോർക്ക്), ഹന്ന അരീച്ചിറ (ന്യൂയോർക്ക്), ധന്യ കൃഷ്ണകുമാർ (വിർജീനിയ), നസ്മി ഹാഷിം (കാനഡ),  ഐശ്വര്യ പ്രശാന്ത് (മസാച്ചുസെറ്റ്സ്), അമാൻഡ എബ്രഹാം (മേരിലാൻഡ്) എന്നിവർ അവസാന മത്സരത്തിൽ പങ്കെടുക്കും. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ളവരാണ്  മത്സരാർത്ഥികൾ. 

മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിലും Gvnn ന്യൂസ് ലൈവ് പേജിലും (www.fomaa.gvnnnews.com) തത്സമയം പ്രക്ഷേപണം ചെയ്യും.

Comments

Be the First to Comment

Trending