മയൂഖം ഫിനാലെ ഇന്ന് (ജനുവരി 22) വൈകിട്ട് 8 മണിക്ക്; പ്രശസ്ത ചലച്ചിത്ര താരങ്ങൾ പങ്കെടുക്കും

22nd Jan 22 - Gvnn News
Entertainment Film Fashion International News
- മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിലും Gvnn ന്യൂസ് ലൈവ് പേജിലും (www.fomaa.gvnnnews.com) തത്സമയം പ്രക്ഷേപണം ചെയ്യും.

ഫോമാ / ന്യൂയോർക്ക് : ഫോമാ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സഞ്ജയനിക്കാവശ്യമായ ധനസമാഹരണത്തിനായി ഫ്ളവർസ് ടി.വി. യു.എസ് .ഏ യുമായി കൈകോർത്ത് നടത്തുന്ന  "മയൂഖം വേഷവിധാന" മത്സരത്തിന്റെ  അവസാന വട്ട മത്സരങ്ങൾ ജനുവരി 22  നു വൈകിട്ട് ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 8 മണിക്ക് നടക്കും. മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിലും Gvnn ന്യൂസ് ലൈവ് പേജിലും (www.fomaa.gvnnnews.com) തത്സമയം പ്രക്ഷേപണം ചെയ്യും.

പരിപാടിയിൽ പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ, ഗായികയും നടിയുമായ രഞ്ജിനി ജോസ്, നടിയും ആങ്കറുമായ രഞ്ജിനി ഹരിദാസ്, പ്രമുഖ ഫാഷൻ ഡിസൈനറും, ഫാഷൻ റൺവേ ഇന്റർനാഷണൽ സി.ഇ.ഒയുമായ അരുൺ രത്ന, മുൻ മിസ് കേരള ലക്ഷ്മി സുജാത എന്നിവർ അതിഥികളായെത്തും.

പ്രാരംഭ മേഖല മത്സരങ്ങളിലൂടെ വിവിധ മേഖലകളിൽ വിജയികളായ അനുപമ ജോസ് - ഫ്ലോറിഡ, ലളിത രാമമൂർത്തി- മിഷിഗൺ, മാലിനി നായർ- ന്യൂജേഴ്‌സി, സ്വീറ്റ് മാത്യു- കാലിഫോർണിയ, ആര്യാ ദേവി വസന്തൻ -ഇന്ത്യാന, അഖിലാ  സാജൻ- ടെക്സാസ്, മധുരിമ  തയ്യിൽ- കാലിഫോർണിയ, പ്രിയങ്ക തോമസ് -ന്യൂയോർക്ക്, അലീഷ്യ നായർ -കാനഡ, ടിഫ്നി സാൽബി- ന്യൂയോർക്ക്, ഹന്ന അരീച്ചിറ- ന്യൂയോർക്ക്, ധന്യ കൃഷ്ണകുമാർ -വിർജീനിയ, നസ്മി ഹാഷിം-  കാനഡ,  ഐശ്വര്യ പ്രശാന്ത്- മസാച്ചുസെറ്റ്സ്, അമാൻഡ എബ്രഹാം- മേരിലാൻഡ് എന്നിവർ അവസാന മത്സരത്തിൽ പങ്കെടുക്കും. വിവിധ രംഗങ്ങളിൽ പ്രതിഭ തെളിയിച്ചിട്ടുള്ളവരാണ്  മത്സരാർത്ഥികൾ. 

നിർദ്ധനരും സമർത്ഥരുമായ വിദ്യാർത്ഥിനികൾക്കായുള്ള ഫോമാ വനിതാ വേദിയുടെ സാമ്പത്തിക സഹായ പദ്ധതിയായ സഞ്ചിയിനിയുടെ ധനശേഖരണാർത്ഥം  ആണ് മയൂഖം സംഘടിപ്പിച്ചിട്ടുള്ളത്.

അവസാന വട്ട മത്സരങ്ങൽ വീക്ഷിക്കുവാൻ എല്ലാവരെയും   ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ   പ്രോഗ്രാം ഡയറക്ടർ  ബിജു സക്കറിയ, ഫോമാ വനിതാ ദേശീയ  സമിതി   ചെയർ പേഴ്‌സൺ ലാലി കളപ്പുരക്കൽ, വൈസ് ചെയർപേഴ്‌സൺ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കർ, ട്രഷറർ ജാസ്മിൻ പരോൾ, എന്നിവർ അഭ്യർത്ഥിച്ചു.

മത്സരങ്ങൾ ഫ്‌ളവേഴ്സ് ടീവിയിലും Gvnn ന്യൂസ് ലൈവ് പേജിലും (www.fomaa.gvnnnews.com) തത്സമയം പ്രക്ഷേപണം ചെയ്യും.

Comments

Be the First to Comment

Trending