കങ്കണ As ഇന്ദിരഗാന്ധിയായി, എമര്‍ജന്‍സി ടീസറെത്തി
15th Jul 22 - Gvnn News -മുംബൈ- ഇന്ത്യയുടെ ഉരുക്കു വനിതയായ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതകഥ പ്രമേയമാക്കുന്ന 'എമര്‍ജെന്‍സി' എന്ന സിനിമയുടെ ടീസര്‍ എത്തി.
ചിത്രത്തിന്റെ നിര്‍മ്മാണവും, സംവിധായികയും, നായികയും കങ്കണ റണാവതാണ്. ടീസറില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് കങ്കണ പുറത്തെടുക്കുന്നത്.
എമര്‍ജെന്‍സി ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രമല്ലെന്നും, രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തരമായ കാലഘട്ടത്തെ തന്റെ തലമുറയ്ക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യന്‍ സാമൂഹികരാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരിക്കുന്നു.
റിതേഷ് ഷാ ആണ് തിരക്കഥ ഒരുക്കുന്നത്. ജി.വി പ്രകാശ് സംഗീതം നല്‍കുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മണികര്‍ണികയ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമര്‍ജെന്‍സി. നേരത്തെ ജയലളിതയുടെ ജീവിത കഥ പറഞ്ഞ 'തലൈവി'യിലും മികച്ച മേക്ക് ഓവര്‍ നടത്തി കങ്കണ ശ്രദ്ധ നേടിയിരുന്നു